ADVERTISEMENT

തിരുവനന്തപുരം ∙ യുവജനകമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ  കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമായി വർധിപ്പിച്ചു.

അധ്യക്ഷ ആയ ദിവസം മുതൽ ‌ഉയർന്ന ശമ്പളം ആവശ്യപ്പെട്ടു ചിന്ത സർക്കാരിനു കത്ത് നൽകിയിരുന്നു. തുടർന്ന് 2017 ജനുവരി 6 മുതൽ ശമ്പളം ഒരു ലക്ഷം ആക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി. ഈയിനത്തിലുള്ള കുടിശികയാണ് ലഭിച്ചത്. കമ്മിഷൻ അധ്യക്ഷ എന്ന നിലയിൽ ശമ്പളവും അലവൻസും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്നു മന്ത്രി സജി ചെറിയാൻ കഴിഞ്ഞ 10ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.

English Summary: 9 lakh dues were sanctioned to Chintha Jerome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com