ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പിക്കാൻ പ്രത്യേക വെരിഫിക്കേഷൻ സെൽ. അസിസ്റ്റന്റ് റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള വെരിഫിക്കേഷൻ സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു.  കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു പ്രവേശനം നേടിയിരുന്നു. കേരളയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി വിതരണം ചെയ്യുന്നതിന്റെ ഒട്ടേറെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെൽ രൂപീകരിച്ചത്.

കേരള സർവകലാശാലകൾക്കു കീഴിലുള്ള കോളജുകൾക്കും ഇതര സർവകലാശാലകൾക്കും സെൽ മുഖേന സർട്ടിഫിക്കറ്റ് പരിശോധിക്കാം. സംസ്ഥാനത്തിനു പുറത്തുള്ള സർവകലാശാലയ്ക്കു 2000 രൂപ ഫീസ് ഈടാക്കും. മറ്റു സർവകലാശാലകൾക്കു സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതു മുതൽ വിവരം കൈമാറുന്നത് ഉൾപ്പെടെയുള്ള എല്ലാ നടപടി ക്രമങ്ങളും ഓൺലൈനാക്കും. ഇതിനായി പ്രത്യേക പോർട്ടൽ തയാറാക്കുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്തിയാൽ അവർക്കെതിരെ പൊലീസിൽ പരാതിപ്പെടും.

കേരളയുടെ കീഴിലുള്ള കോളജുകളിൽ പ്രവേശന നടപടികൾക്കു നോഡൽ ഓഫിസറെ നിയമിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിദ്യാർഥിയുടെ സർട്ടിഫിക്കറ്റിൽ സംശയം ഉണ്ടായാൽ ഉടൻ സർവകലാശാലയെ അറിയിക്കണം. ഇതിൽ മറുപടി ലഭിക്കും മുൻപ് ആ വിദ്യാർഥിക്ക് പ്രൊവിഷനലായി പ്രവേശനം നൽകിയാൽ കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കും. നിലവിൽ പഠിക്കുന്ന കുട്ടികളുടെ യോഗ്യതയും സർട്ടിഫിക്കറ്റുകളും സംബന്ധിച്ചു 3 മാസത്തിനകം കോളജുകളിൽ ഓഡിറ്റ് നടത്തണം.

English Summary: Kerala: Special cell to verify certificate validity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com