20 മേശകൾ; പുതുപ്പള്ളിയുടെ വിധി അവിടെ എണ്ണിപ്പറയും
Mail This Article
കോട്ടയം ∙ ബസേലിയസ് കോളജിലെ 20 മേശകൾ നാളെ പുതുപ്പള്ളിയുടെ വിധി പറയും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. 8ന് ആരംഭിക്കുന്ന വോട്ടെണ്ണൽ ഏകദേശം പത്തോടെ അവസാനിക്കുമെന്നാണു കരുതുന്നത്.
വോട്ടുകൾ എണ്ണുന്നത് ഇങ്ങനെ
ആദ്യം എണ്ണുന്നത്:
∙ തപാൽ വോട്ടുകളും സർവീസ് വോട്ടുകളും. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ.
∙ തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും.
∙ 13 റൗണ്ടുകളിലായി മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും.∙ തുടർന്ന് തിരഞ്ഞെടുക്കുന്ന 5 വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ ഒന്നാം നമ്പർ ടേബിളിൽ എണ്ണും.
വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണലിന് ഇവർ
∙ മൈക്രോ ഒബ്സർവർ – 1
∙ കൗണ്ടിങ് സൂപ്പർവൈസർ– 1
∙ കൗണ്ടിങ് സ്റ്റാഫ്– 1
∙ കൂടാതെ 2 മൈക്രോ ഒബ്സർവർമാർ
ആകെ 14 ടേബിളുകളിൽ– 44 പേർ
അസന്നിഹിതരുടെ വോട്ടുകൾ,
സർവീസ് വോട്ടുകൾ എണ്ണുന്നത്
∙ മൈക്രോ ഒബ്സർവർ– 1
∙ ഡെസിഗ്നേറ്റഡ് അസിസ്റ്റന്റ്
റിട്ടേണിങ് ഓഫിസർ – 1
∙ കൗണ്ടിങ് സൂപ്പർവൈസർ– 1
∙ കൗണ്ടിങ് അസിസ്റ്റന്റ് – 2
ആകെ 6 ടേബിളുകളിൽ 30 പേർ
വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷ
∙ സിഎപിഎഫ്– 32
∙ സായുധ പൊലീസ് ബറ്റാലിയൻ– 12
വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ഇങ്ങനെ
(റൗണ്ട്, പഞ്ചായത്ത്, ബൂത്ത് ക്രമത്തിൽ)
1 അയർക്കുന്നം 1–14
2 അയർക്കുന്നം 15–28
3 അകലക്കുന്നം 29–42
4 അകലക്കുന്നം, കൂരോപ്പട 43–56
5 കൂരോപ്പട– മണർകാട് 57–70
6 മണർകാട് 71– 84
7 മണർകാട്, പാമ്പാടി 85–98
8 പാമ്പാടി 99–112
9 പാമ്പാടി, പുതുപ്പള്ളി 113–126
10 പുതുപ്പള്ളി 127–140
11 പുതുപ്പള്ളി, മീനടം 141–154
12 വാകത്താനം 155–168
13 വാകത്താനം 169–182
English Summary: 20 tables; The fate of Puthupally will be counted at Baselius College Kottayam