ADVERTISEMENT

ചെന്നൈ /കൊച്ചി ∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ പ്രവർത്തനങ്ങൾ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഏകോപിപ്പിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആരോപിക്കുന്ന തൃശൂർ സ്വദേശി സയീദ് നബീൽ അഹമ്മദിനെ ചെന്നൈയിലെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. 

കോയമ്പത്തൂർ കേന്ദ്രീകരിച്ചാണു നബീൽ ഏറെക്കാലം പ്രവർത്തിച്ചത്. ഐഎസ് തൃശൂർ ഘടകത്തിന്റെ (മൊഡ്യൂൾ) തലവനാണു നബീലെന്നാണ് എൻഐഎ പറയുന്നത്. കർണാടകയിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ ആഴ്ചകളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ നേപ്പാളിലെത്തി വ്യാജരേഖകൾ ചമച്ചു വിദേശത്തേക്കു രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നു. കൊച്ചി എൻഐഎ റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ ഇയാളിൽനിന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ലഘുലേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

നബീലിന്റെ കൂട്ടാളി തൃശൂർ മതിലകത്ത് ആസിഫിനെ (അഷറഫ്) ജൂലൈയിൽ തമിഴ്നാട് സത്യമംഗലം കാട്ടിൽ  വച്ച് അറസ്റ്റിലായിരുന്നു. നബീലും അന്ന് അറസ്റ്റിലായതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ആസിഫ് പിടിയിലായതിനുശേഷം തൃശൂരിലെ നബീലിന്റെ വീട്ടിലും പാലക്കാടു സ്വദേശി റായീസിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അന്നു പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധിച്ചാണു നബീലിന്റെ പങ്കാളിത്തം എൻഐഎ ഉറപ്പിച്ചത്. ഇവരുമായി സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആശയവിനിമയം നടത്തിയ 30 പേരും എൻഐഎ നിരീക്ഷണത്തിലാണ്. 

English Summary: Malayali IS leader arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com