ADVERTISEMENT

കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. 80 വയസ്സിനു മുകളിലുള്ളവരും ഭിന്നശേഷിക്കാരും ഉൾപ്പെടുന്ന അസന്നിഹിത വോട്ടർമാരുടെയും പോസ്റ്റൽ ബാലറ്റ് സംവിധാനം ഉപയോഗിച്ചവരുടെയും വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. കോട്ടയം ബസേലിയസ് കോളജിൽ നാളെ രാവിലെ 8 മുതലാണു വോട്ടെണ്ണൽ. 10 നു ഫലമറിയാം. 

1,28,535 പേർ വോട്ട് ചെയ്തു. പുരുഷൻമാർ: 64,078. സ്ത്രീകൾ: 64,455. ട്രാൻസ്ജെൻഡർ: 2. പോസ്റ്റൽ ബാലറ്റ് മുഖേന: 2491 അസന്നിഹിത വോട്ടർമാർ നേരത്തേ വോട്ടു ചെയ്തു. സർവീസ് വോട്ടർമാരുടെ എണ്ണം നാളെ അറിയാം. 2021ൽ 74.84% ആയിരുന്നു പോളിങ്. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 72.91% ആയിരുന്നു പോളിങ്. 

English Summary: Puthuppally byelection polling updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com