പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രം; രമേശ് സംയമനത്തിലേക്ക്, പ്രതിഷേധം പാർട്ടിയിൽ പറയും
Mail This Article
തിരുവനന്തപുരം ∙ കോൺഗ്രസ് പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവ് പദവി ലഭിച്ചതിൽ അതൃപ്തിയിലായ രമേശ് ചെന്നിത്തല കലാപനീക്കത്തിനു തുനിഞ്ഞേക്കില്ല. പരസ്യ പ്രതികരണത്തിനു പകരം പാർട്ടിക്കുള്ളിൽ നിലപാടും അമർഷവും പ്രകടിപ്പിക്കുകയാണ് ഉചിതമെന്ന അഭിപ്രായമാണ് പരിഗണിക്കുന്നത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ പിറ്റേന്നു തന്റെ നിലപാട് പരസ്യമാക്കുമെന്നു ‘സെപ്റ്റംബർ ആറ്’ എന്ന തീയതി ചൂണ്ടിക്കാട്ടി നേരത്തേ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ദിവസം പ്രതികരണത്തിനു മുതിർന്നില്ല. ജനവിധി പുറത്തുവന്നശേഷം ഐ ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചന നടത്തി തീരുമാനം എടുക്കുമെന്ന നിലപാടിലാണ് ഇപ്പോൾ അദ്ദേഹം. പുതുപ്പള്ളിയിൽ 20 ദിവസത്തോളം രമേശ് പ്രചാരണരംഗത്തുണ്ടായിരുന്നു.
പുതുപ്പള്ളി കഴിഞ്ഞാൽ തനിക്കും ചിലതു പറയാനുണ്ടെന്നു നേരത്തേ വ്യക്തമാക്കിയ കെ.മുരളീധരൻ പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തേക്ക് കേരളത്തിൽ നിന്നു പരിഗണിച്ചവരുടെ പട്ടികയിൽ പോലും തന്റെ പേര് ഇടം പിടിക്കാത്തതിലെ പ്രതിഷേധമാണ് ഉദ്ദേശിച്ചതെന്ന സൂചന നൽകി. പാർട്ടി പദവികളിലേക്കു പരിഗണിക്കപ്പെടുന്നില്ലെങ്കിൽ പാർലമെന്ററി രംഗത്തേക്കും ഇനിയില്ലെന്ന നിലപാടിലാണ് അദ്ദേഹം.
English Summary: Ramesh chennithala to restraint, protest will be said in party