ADVERTISEMENT

ജനവിരുദ്ധ സർക്കാരിനെതിരെ പോരാടാനും മുന്നോട്ടു കുതിക്കാനുമുള്ള ഇന്ധനമാണ് വിജയം. ഏതു കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തിരഞ്ഞെടുപ്പു പ്രവർത്തനം നടത്താനും വിജയത്തിൽ എത്തിക്കാനുമുള്ള സംഘടനാശേഷി യുഡിഎഫിനുണ്ടെന്ന് തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയും തെളിയിച്ചു. ജയിച്ചതു പുതുപ്പള്ളിയിലാണെങ്കിലും പ്രതിഫലിച്ചതു കേരളത്തിന്റെ പൊതുമനസ്സാണ്. 

ജനങ്ങളുടെ പ്രതികാരം: കെ.സുധാകരൻ

എൽഡിഎഫിനെതിരെയുള്ള ജനങ്ങളുടെ പ്രതികാരമാണു പ്രതിഫലിച്ചത്. സിപിഎം വോട്ടുകളും ചാണ്ടി ഉമ്മനു ലഭിച്ചു. സഹതാപ തരംഗത്തിൽ ഒരിക്കലും സിപിഎം പാർട്ടി വോട്ടുകൾ യുഡിഎഫിനു ലഭിക്കില്ല. പിണറായി വിജയന്റെ ഏകാധിപത്യത്തിനും കുടുംബാധിപത്യത്തിനുമെതിരെയുള്ള വിധിയെഴുത്തുമാണ്.

English Summary : Puthuppally election result is fuel to move forward says VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com