ADVERTISEMENT

തിരുവനന്തപുരം ∙ സോളർ തട്ടിപ്പുകേസിൽ ജയിലിൽനിന്നിറങ്ങിയ തന്നെ കെ.ബി.ഗണേഷ്കുമാർ 6 മാസം ബന്ധുവീട്ടിൽ തടവിൽ പാർപ്പിച്ചെന്നു സോളർ ലൈംഗികാരോപണ കേസിലെ പരാതിക്കാരി ആരോപിച്ചു. ചാനൽ അഭിമുഖത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ആദ്യമായാണ് പരാതിക്കാരി ഗണേഷിനെതിരെ രംഗത്തുവരുന്നത്. 

‘ 2014 ഫെബ്രുവരി 21നു ശേഷം എന്നെ ജയിലിൽനിന്നു നേരെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിലേക്കു കൊണ്ടുപോയി 6 മാസത്തോളം തടവിൽവച്ചത് എന്തിനെന്ന് ഗണേഷ്കുമാർ ഉത്തരം പറയട്ടെ. അതിന്റെ പിന്നാമ്പുറ കഥകൾ പുറത്തുപറഞ്ഞാൽ മോശമാകുന്നത് അവരുടെ മുഖമായിരിക്കും’– പരാതിക്കാരി പറഞ്ഞു. 

ഗണേഷിന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ളയും കോൺഗ്രസ് നേതാക്കളും മൊഴികൾ മാറ്റാൻ സമ്മർദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു. സിബിഐ അന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിക്കുംമുൻപാണ് ചാനലിന് അഭിമുഖം അനുവദിച്ചതെങ്കിലും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് സംപ്രേഷണം ചെയ്തത്. 

English Summary : Complaintant said KB Ganesh kumar imprisoned her for six months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com