ADVERTISEMENT

തിരുവനന്തപുരം ∙ സോളർ പരാതിക്കാരി ആദ്യം എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും ഇതെക്കുറിച്ച് സിബിഐക്കു മൊഴി നൽകിയിരുന്നെന്നും കെ.ബി.ഗണേഷ്കുമാർ.  

‘‘2013 നു ശേഷം പരാതിക്കാരിയുമായി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. സോളർ പ്രശ്നങ്ങൾ‌ നടക്കുമ്പോൾ സഹായം അഭ്യർഥിച്ച് എന്റെ പിതാവിനെ കോൺഗ്രസിന്റെ പല നേതാക്കളും കണ്ടു. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയ വിരോധമുണ്ടെങ്കിലും ഇൗ പറയുന്നതൊക്കെ കള്ളത്തരമാണെന്ന് എന്റെ പിതാവ് ബാലകൃഷ്ണപിള്ള എന്നോടു പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആദ്യത്തെ കത്ത് ആദ്യം കണ്ടത് എന്റെ പിതാവാണ്. അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ഇതേ മൊഴി ഞാൻ‌ സിബിഐക്കും നൽകി. മൊഴി നൽകിയ വിവരം ഉമ്മൻചാണ്ടിയോടും ഞാൻ പറഞ്ഞു’’.

‘‘എന്നെ ആരും പേടിപ്പിക്കേണ്ട. എങ്ങനെയെങ്കിലും പരാതിക്കാരിയെ സ്വാധീനിച്ച് തങ്ങളെക്കൂടി രക്ഷിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടവർ ഇൗ സഭയിലുണ്ട്. അവരുടെ പേരു വെളിപ്പെടുത്താത്തത് എന്റെ അന്തസ്സാണ്. വേണ്ടിവന്നാൽ, നിർബന്ധിച്ചാൽ അപ്പോൾ വെളിപ്പെടുത്തും’’– ഗണേഷ് പറഞ്ഞു.

English Summary : Oommen chandy not in first letter says KB Ganesh Kumar in Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com