തദ്ദേശ ഉദ്യോഗസ്ഥർക്കെതിരെ ഗണേഷിന്റെ രൂക്ഷവിമർശനം
Mail This Article
×
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ നിയമസഭയിൽ രൂക്ഷവിമർശനമുയർത്തി കെ.ബി. ഗണേഷ്കുമാർ. സർക്കാർ നയത്തെ കളങ്കപ്പെടുത്തുന്ന സമീപനമാണ് ഒരു സംഘം ഉദ്യോഗസ്ഥരുടേതെന്നു ഗണേഷ് ആരോപിച്ചു. എൻജിനീയറിങ് വിങ്ങിന്റെ കെടുകാര്യസ്ഥത മൂലം പദ്ധതികൾ വൈകുകയാണെന്നും ഉദ്യോഗസ്ഥർ തമ്മിൽ ഏകോപനമില്ലെന്നും ഭരണമുന്നണിയിലെ മാത്യു ടി.തോമസും വിമർശിച്ചു.
വിമർശനം അംഗീകരിച്ച മന്ത്രി എം.ബി.രാജേഷ് സെക്രട്ടറിമാർക്കും എൻജിനീയർമാർക്കും പരിശീലനം നൽകുമെന്നു വ്യക്തമാക്കി.തന്റെ മണ്ഡലത്തിലെ പഞ്ചായത്തിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണു ഗണേഷ്കുമാർ വിമർശിച്ചത്. തദ്ദേശ വകുപ്പിൽ എൻജിനീയർമാർ തുടരാത്ത പ്രശ്നം ഗൗരവമുള്ളതാണെന്നും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary : KB Ganesh kumar's criticism against local bodies officials
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.