ADVERTISEMENT

തിരുവനന്തപുരം ∙ വീണ്ടും മന്ത്രിയാകാൻ തനിക്കു കഴിയില്ലെന്നുറപ്പായതോടെ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നിറക്കാൻ കെ.ബി.ഗണേഷ് കുമാർ നടത്തിയ ഗൂഢാലോചനയാണ് സോളർ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണമെന്നും ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജും പ്രൈവറ്റ് സെക്രട്ടറി പ്രദീപ് കുമാറും ഇതിൽ പങ്കാളികളാണെന്നും പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

ഫെനി പറഞ്ഞത്: ‘‘പരാതിക്കാരി എഴുതി നൽകിയ ഡ്രാഫ്റ്റ് പെറ്റിഷനിൽ ഗണേഷ് കുമാർ തന്നെ പീഡിപ്പിച്ചു എന്നുണ്ടായിരുന്നു. ഇതറിഞ്ഞ പ്രദീപും ശരണ്യ മനോജും ഇടപെട്ട് കൃത്രിമം കാട്ടി. ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ.മാണിയുടെയും പേരെഴുതിച്ചേർത്തത് ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ശരണ്യ മനോജ് ആണ്. സോളർ കേസ് സജീവമായി നിർത്താൻ ഇപ്പോഴത്തെ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനും ഇടപെട്ടു. 

രോഗകാലത്ത് ഉമ്മൻ ചാണ്ടി ചോദിച്ചു എന്തിനാണ് എന്റെ പേരെഴുതിയത്? 

മരിക്കുന്നതിന് ആറേഴു മാസം മുൻപ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടതു കാരണം അദ്ദേഹത്തെ നേരിൽ കണ്ടിരുന്നതായി ഫെനി പറഞ്ഞു:‘‘ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. അദ്ദേഹം എന്നോടു ചോദിച്ച ഒരേയൊരു കാര്യം, ‘എന്തിനാണ് ആ സ്ത്രീ എന്റെ പേരെഴുതിയത്?’ എന്നായിരുന്നു. ഞാൻ എല്ലാ കാര്യങ്ങളും അദ്ദേഹത്തോടു തുറന്നു പറഞ്ഞു. എല്ലാം മനസ്സിലായ അദ്ദേഹം ആ വിഷയം അവസാനിപ്പിച്ചു. അദ്ദേഹത്തിനു വേണ്ടിയാണു വീണ്ടും ഇക്കാര്യങ്ങളെല്ലാം തുറന്നു പറയുന്നത്.’’. 

English Summary: Feni Balakrishnan on Solar Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com