കോഴിക്കോട്ട് ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ
Mail This Article
×
കോഴിക്കോട്∙ നിപ്പ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഐസലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും ഐസലേഷനിൽ തുടരണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓൺലൈനായി ചേർന്ന നിപ്പ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസലേഷനിലുള്ളത്. ഇന്നലെ ലഭിച്ച അഞ്ച് സാംപിളുകളുടെ പരിശോധനാഫലവും നെഗറ്റീവായി.
ജില്ലയിൽ ഇന്നു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരും. മാസ്ക്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാലയങ്ങൾ പ്രവർത്തിക്കുക.
English Summary: Nipah Virus: Schools to reopen in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.