ADVERTISEMENT

നെടുമ്പാശേരി∙ വിമാനത്തിന്റെ വാതിൽ തകരാറിലായതിനെ തുടർന്നു റിയാദിലേക്കു പോകേണ്ടതിൽ നിന്ന് ഒഴിവാക്കിയ യാത്രക്കാരിൽ കുറച്ചുപേരെ ഇന്നലെ രാത്രി പുറപ്പെട്ട വിമാനത്തിൽ അയച്ചു. കൊച്ചിയിൽ നിന്നു ശനിയാഴ്ച രാത്രി പുറപ്പെട്ട സൗദിയ എയർലൈൻസ് വിമാനത്തിൽ നിന്നാണ് എമർജൻസി വാതിലിന്റെ തകരാറിനെത്തുടർന്ന് 120 യാത്രക്കാരെ ഒഴിവാക്കിയത്. 

റിയാദിൽ നിന്നു കണക്‌ഷൻ വിമാനങ്ങളിൽ യൂറോപ്യൻ, യുഎസ് സെക്ടറുകളിലേക്കു പോകേണ്ട യാത്രക്കാരുമായാണു വിമാനം ശനിയാഴ്ച പുറപ്പെട്ടത്. ഒഴിവാക്കിയ യാത്രക്കാരിൽ ചിലർക്കു യാത്രാ തീയതി മാറ്റി നൽകി. മറ്റുള്ളവരെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇവരിൽ കുറച്ചുപേരെയാണ് ഇന്നലത്തെ വിമാനത്തിൽ വിട്ടത്. ബാക്കിയുള്ളവരെ ഇന്നത്തെ വിമാനത്തിൽ അയയ്ക്കും.

English Summary : Some of the passengers who were exempted from going to Riyadh were sent on a flight that left last night

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com