ഒന്നര ലക്ഷത്തിന്റെ സ്വർണം കവർന്നു; ഹോം നഴ്സും മകനും പിടിയിൽ
Mail This Article
×
ഈരാറ്റുപേട്ട ∙ അധ്യാപക ദമ്പതിമാരുടെ വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ സ്വർണാഭരണം കവർന്ന കേസിൽ ഹോം നഴ്സിനെയും മകനെയും തിടനാട് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വടശേരിക്കര പേഴുംപാറ പുന്നത്തുണ്ടിയിൽ ലിസി തമ്പി (56), മകൻ ജോഷി ജോസഫ് (36) എന്നിവരാണു പിടിയിലായത്.
അധ്യാപക ദമ്പതിമാരുടെ പ്രായമായ അമ്മയെ നോക്കുന്നയാളാണു ലിസി. കഴിഞ്ഞ ദിവസം അജ്ഞാതർ വീട്ടിലെത്തി ആഭരണങ്ങൾ മോഷ്ടിച്ചെന്നു ലിസി വീട്ടുകാരോടു പറഞ്ഞു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ലിസിയാണു കവർച്ചയ്ക്കു പിന്നിലെന്നു തെളിയുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങൾ പണയം വയ്ക്കാൻ മകനെ ഏൽപിക്കുകയായിരുന്നു. എസ്എച്ച്ഒ കെ.കെ.പ്രശോഭിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
English Summary : Home nurse and son arrested on theft gold
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.