ADVERTISEMENT

തിരുവനന്തപുരം∙ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കണമെന്ന സർക്കാരിന്റെ ശുപാർശ അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്ത് നൽകി. ഇതേ ആവശ്യമുന്നയിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തും ഗവർണർക്കു മുൻപിലുണ്ട്. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ മണികുമാറിനു കഴിയുമോയെന്ന ആശങ്ക സതീശന്റെ കത്തിലുണ്ട്. കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്ന സമിതിയിൽ അംഗമായ പ്രതിപക്ഷനേതാവ് എസ്.മണികുമാറിന്റെ നിയമന ശുപാർശയിൽ രേഖാമൂലം വിയോജനം രേഖപ്പെടുത്തിയിരുന്നു. 

മാനദണ്ഡങ്ങൾക്കു വിരുദ്ധമായി മണികുമാറിന്റെ പേരു മാത്രമാണു സമിതി യോഗത്തിൽ സർക്കാർ നിർദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേൽപിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നു പ്രതിപക്ഷ നേതാവിന്റെ കത്തിൽ പറയുന്നു. ഒരു ന്യായാധിപന്റെ വിധിയോടു വിയോജിപ്പുള്ളതിന്റെ പേരിൽ അദ്ദേഹത്തിനു സ്ഥാനം നിഷേധിക്കണമെന്ന് ആവശ്യപ്പെടുന്നതു മുതിർന്ന രാഷ്ട്രീയ നേതാവിനു ചേർന്നതല്ലെന്നായിരുന്നു പ്രതിപക്ഷ നിലപാടിനു മുഖ്യമന്ത്രിയുടെ മറുപടി.

English Summary: Opposition leader VD Satheesan writes to governor against justice Manikumar's appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com