ADVERTISEMENT

കോട്ടയം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വികസന സദസ്സുകൾക്കു മുന്നോടിയായി സംഘടിപ്പിക്കുന്ന വീട്ടുമുറ്റ യോഗങ്ങളിൽ പങ്കെടുക്കുന്നവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരുതരത്തിലുമുള്ള പ്രകോപനവും ഉണ്ടാകാതെ മറുപടി കൊടുക്കണമെന്നു നേതാക്കൾക്ക് ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. സഹകരണ മേഖലയിലടക്കം ഉയർന്നുവന്ന ആരോപണങ്ങൾ ചോദ്യങ്ങളായി ഉയരാമെന്നു മുൻകൂട്ടി കണ്ടാണു പ്രത്യേക നിർദേശം. സംസ്ഥാനത്തൊട്ടാകെ ഒക്ടോബർ 15 മുതലാണു വീട്ടുമുറ്റ യോഗങ്ങൾ നടക്കുന്നത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് ഓരോ മണ്ഡലത്തിലും വികസന സദസ്സ്. 18നു മഞ്ചേശ്വരത്താണു തുടക്കം.

25 മുതൽ 50 വരെ വീടുകൾക്ക് ഒരു യോഗം എന്ന നിലയിലായിരിക്കും സംഘടിപ്പിക്കുക. യോഗത്തിൽ പൊതുകാര്യങ്ങൾ ചുരുങ്ങിയ സമയത്തിൽ വിശദീകരിക്കും. പങ്കെടുക്കുന്നവർക്കു സംശയം ചോദിക്കാനും അഭിപ്രായം ്രപകടിപ്പിക്കാനും അവസരമുണ്ടാകും. ഇവയ്ക്കു വിശദമായ മറുപടി നേതാക്കൾ നൽകണം.

വികസന സദസ്സ് സർക്കാർ പരിപാടിയാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് മുൻകൂട്ടിക്കണ്ട് ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും നേതാക്കൾക്കു നിർദേശമുണ്ട്. വികസന സദസ്സിന്റെ പ്രചാരണത്തിന്റെ ഒരു ഭാഗം പബ്ലിക് റിലേഷൻസ് വകുപ്പ് നിർവഹിക്കുമെങ്കിലും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പരിപാടി ആയതിനാൽ പ്രചാരണത്തിന്റെ മുഖ്യചുമതല ഇടതുമുന്നണി മണ്ഡലം കമ്മിറ്റികൾ ഏറ്റെടുക്കണമെന്നും ബൂത്തടിസ്ഥാനത്തിൽ പ്രചാരണം എത്തിക്കണമെന്നും നിർദേശമുണ്ട്.

English Summary : LDF to conduct backyard meetings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com