ADVERTISEMENT

കണ്ണൂർ ∙ കേരളത്തെ എല്ലാത്തരത്തിലും വരിഞ്ഞുകെട്ടാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങളെ പരിഗണിക്കാത്ത വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസംമുട്ടിക്കുകയാണ്. കേന്ദ്രത്തിനു പരിധിയില്ലാതെ കടമെടുക്കാമെന്നാണു വ്യവസ്ഥ. സംസ്ഥാനത്തിനു പരിധി നിശ്ചയിക്കുകയും നേരത്തേയുണ്ടായിരുന്ന പരിധി വീണ്ടും കുറയ്ക്കുകയും ചെയ്തു.

രാഷ്ട്രീയ പ്രതികൂലാവസ്ഥയെ പരിചപോലെ നിന്നു നേരിട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നു പിണറായി അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗത്തിനു ശേഷം പല ഘട്ടങ്ങളിലൂടെ പാർട്ടി കടന്നുപോയിട്ടുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം കോടിയേരിയെ പലപ്പോഴായി പലരും ഓർത്തുപോകാറുണ്ട്. കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് ഇപ്പോഴുമുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.  മറുചേരിയിലുള്ളവരെ പോലും സൗമ്യമായി ഒപ്പം ചേർക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിക്കു  കഴിഞ്ഞു – പിണറായി അനുസ്മരിച്ചു.

English Summary: Government of India effort to suffocate Kerala alleges Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com