മുഖ്യമന്ത്രിയുടെ അകമ്പടി സഞ്ചാരം ശരിയല്ലെന്ന് സിപിഐ വിമർശനം
Mail This Article
കൊല്ലം ∙ ഇഎംഎസ്, സി.അച്യുതമേനോൻ, ഇ.കെ.നായനാർ തുടങ്ങിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ജനങ്ങളെ ഭയന്നല്ല യാത്ര ചെയ്തിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും അകമ്പടി വാഹനങ്ങളുമായി യാത്ര ചെയ്യുന്നത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേരുന്നതല്ലെന്നും സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ വൻതുക ചെലവാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു ജനസദസ്സ് ചേരുന്നത് അനാവശ്യമാണെന്നും വിമർശനമുയർന്നു.
സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിനുവേണ്ടി നിർമിക്കുന്ന എംഎൻ സ്മാരകത്തിനു വേണ്ടി ഫണ്ട് പിരിച്ചതിൽ തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ.സി.അനിലിനെ സ്ഥാനത്തുനിന്നു നീക്കി.
English Summary: CPI criticized that Chief Minister's escort journey was not proper