ADVERTISEMENT

തിരുവനന്തപുരം∙ ഓരോ സഹകരണ ബാങ്കിലെയും സാമ്പത്തിക സ്ഥിതിയുൾപ്പെടെ ജനങ്ങളെയും നിക്ഷേപകരെയും ബോധ്യപ്പെടുത്തുന്ന ക്യാംപെയ്ൻ ജില്ലാ തലം മുതൽ വാർഡ് തലം വരെ നടത്താൻ ഓൺലൈനിൽ ചേർന്ന സഹകരണബാങ്ക് പ്രസിഡന്റുമാരുടെയും ഡയറക്ടർമാരുടെയും യോഗത്തിൽ തീരുമാനമായി. പങ്കെടുത്തവരുടെ അഭിപ്രായങ്ങളും ആശങ്കകളും മന്ത്രി വി.എൻ. വാസവൻ കേട്ടു. സംശയങ്ങൾക്കു മറുപടി നൽകി.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്ന വിപുലമായ ഇൗ ക്യാംപെയ്നിനു തുടക്കമിടാൻ മന്ത്രിയാണു നിർദേശം നൽകിയത്. ബോധവൽക്കരണ ക്യാംപെയ്ൻ സഹകരണവകുപ്പ് നേരിട്ട് ഏകോപിപ്പിക്കും. ജില്ലാതലത്തിൽ ഇത്തരം യോഗങ്ങൾക്ക് സഹകരണവകുപ്പും താലൂക്കു തലത്തിൽ സഹകരണ സർക്കിൾ യൂണിയനുകളും നേതൃത്വം വഹിക്കും. വാർഡ് തലത്തിൽ ആ പ്രദേശത്തെ സഹകരണ ബാങ്കുകളാണ് യോഗം വിളിക്കേണ്ടത്. യോഗത്തിൽ ബാങ്കിന്റെ സാമ്പത്തിക കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തീരുമാനം.

ഏതെങ്കിലും സംഘത്തിൽ ക്രമക്കേട് ശ്രദ്ധയിൽപെട്ടാൽ അപ്പോൾത്തന്നെ വകുപ്പിനെ അറിയിക്കണമെന്നും അന്വേഷണത്തിലും നടപടിയിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പൂട്ടിയാൽ മാത്രം നിക്ഷേപകന് ലഭിക്കുന്ന 5 ലക്ഷം രൂപയുടെ ഗാരന്റി സ്കീം ബാങ്ക് പ്രതിസന്ധിയിലായാൽ തന്നെ ലഭ്യമാക്കുന്ന വ്യവസ്ഥ ഉടനെ കൊണ്ടുവരുമെന്ന് അറിയിച്ചു. വായ്പയെടുത്തയാൾ മരിച്ചാൽ 3 ലക്ഷം രൂപവരെ എഴുതിത്തള്ളുന്നതും മറ്റും ജനങ്ങളെ അറിയിക്കുന്നതിനും തീരുമാനമായി.

English Summary : Financial condition of cooperative banks will convince investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com