ADVERTISEMENT

തിരുവനന്തപുരം ∙ കുറഞ്ഞ വിലയ്ക്കു 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 കരാറുകൾ റദ്ദാക്കിയതു പുനഃപരിശോധിക്കാനുള്ള മന്ത്രിസഭാ തീരുമാനം റഗുലേറ്ററി കമ്മിഷനെ ഏതു രീതിയിൽ അറിയിക്കണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. 

റഗുലേറ്ററി കമ്മിഷനു സർക്കാർ ഉത്തരവാണോ കത്താണോ അയയ്ക്കേണ്ടത് എന്നതിലാണു വ്യക്തതയില്ലാത്തത്. ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ ഇന്നലെയും സർക്കാരിനു കഴിഞ്ഞില്ല. ഇതുമൂലം കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതു നീളുകയാണ്. കത്തു നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നറിയുന്നു. 

കത്തായി അറിയിച്ചാൽ കമ്മിഷൻ അംഗീകരിക്കുമോ എന്നുറപ്പില്ല. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമായിരിക്കും കമ്മിഷൻ തീരുമാനമെടുക്കുക. സർക്കാർ ഉത്തരവിനാണു കോടതികൾ വില നൽകുന്നതെന്നും കത്തിന് അതേ വില ലഭിക്കില്ലെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. 

മന്ത്രിസഭ തീരുമാനിക്കുന്ന കാര്യങ്ങൾ 48 മണിക്കൂറിനുള്ളിൽ ഉത്തരവായി ഇറക്കണമെന്നാണു ചട്ടം. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭയുടെ തീരുമാനമാണ് ഒരാഴ്ചയായിട്ടും കമ്മിഷനെ അറിയിക്കാൻ സാധിക്കാത്തത്. 

English Summary:

Confusion Prevails over Power Purchase Agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com