ADVERTISEMENT

കൊച്ചി ∙ സാരിക്കു പുറമേ സൽവാർ കമീസും ഷർട്ടും പാന്റ്സും വനിതാ ജുഡീഷ്യൽ ഓഫിസർമാർക്ക് ഇനി ഔദ്യോഗിക വേഷം. കീഴ്ക്കോടതികളിലെ വനിതാ ജഡ്‌ജിമാരുടെ നിവേദനം പരിഗണിച്ച് ഹൈക്കോടതി ഡ്രസ് കോഡ് പരിഷ്കരിച്ചു. അനുവദിക്കപ്പെട്ട വേഷങ്ങളിൽ മുഴുനീള പാവാടയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങൾ ഒഴിവാക്കണമെന്നും വസ്ത്രധാരണം ജുഡീഷ്യൽ ഓഫിസറുടെ അന്തസ്സിനു ചേർന്ന വിധമാകണമെന്നും ഹൈക്കോടതി ജില്ലാ ജുഡീഷ്യൽ റജിസ്ട്രാറുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വേഷത്തിനും നെക്ക് ബാൻഡും ഗൗണും നിർബന്ധമാണ്. 

വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു. 

ഈ വേഷങ്ങൾ ഇനി ഔദ്യോഗികം 

1. വെളുത്ത സാരി, കോളറുള്ള കറുത്ത ബ്ലൗസ് 

2. വെളുത്ത ഹൈ നെക്ക്/കോളർ സൽവാർ, കറുത്ത കമീസ്, കറുത്ത ഫുൾ സ്ലീവ് കോട്ട് 

3 വെളുത്ത ഹൈ നെക്ക് ബ്ലൗസ്/കോളറുള്ള ഷർട്ട്, കറുത്ത മുഴുനീള പാവാട/പാന്റ്സ്, കറുത്ത ഫുൾ സ്ലീവ് കോട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com