ADVERTISEMENT

കാസർകോട് ∙ സംസ്ഥാനത്ത് ഹമാസ് അനുകൂല പ്രകടനങ്ങളിലൂടെ വർഗീയ ചേരിതിരിവു സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ഒരു വിഭാഗത്തിന്റെ വോട്ടു നേടുകയാണ് ഹമാസ് അനുകൂല പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭരിക്കുന്ന പാർട്ടിപോലും ഇതിനു നേതൃത്വം നൽകുന്നു. പലസ്തീന്റെ പേരുംപറഞ്ഞ് ഹമാസിനെ വെള്ളപൂശുന്ന സമീപനമാണ് സിപിഎമ്മും കോൺഗ്രസും സ്വീകരിക്കുന്നത്- സുരേന്ദ്രൻ പറഞ്ഞു.

ആശയക്കുഴപ്പം ഇല്ല: എം.വി.ജയരാജൻ

കണ്ണൂർ ∙ ഇസ്രയേൽ–പലസ്തീൻ പ്രശ്നത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പമില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഹമാസ് നടത്തിയ അക്രമത്തെ ന്യായീകരിക്കുന്നില്ല. എന്നാൽ, അത്തരമൊരു ആക്രമണത്തിലേക്ക് ഹമാസിനെ കൊണ്ടുചെന്നെത്തിച്ചത് ഇസ്രയേൽ തുടർച്ചയായി നടത്തിയ അക്രമങ്ങളും കൊലപാതകങ്ങളുമാണെന്ന് ജയരാജൻ പറഞ്ഞു. ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച കെ.കെ.ശൈലജയുടെ ഫെയ്സ്ബുക് പോസ്റ്റ് സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. യുദ്ധത്തിനെതിരെ പ്രതികരിക്കുകയാണ് ശൈലജ ചെയ്തതെന്നും ജയരാജൻ പറഞ്ഞു.

English Summary:

Israel- Gaza War: K Surendran against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com