ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ മുൻപത്തെ പോലെ ഇനി മലയാളം അക്ഷരമാല പഠിപ്പിക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനായി എസ്‌സിഇആർടി തയാറാക്കിയ ചട്ടക്കൂട് ഈ രീതിയിൽ പരിഷ്കരിച്ചു. ഒന്നാം ക്ലാസ് കഴിയുന്നതോടെ കുട്ടികൾ അക്ഷരം എഴുതാനും വായിക്കാനും പഠിച്ചിരിക്കണം എന്നാണു പരിഷ്കരിച്ച സമീപനം. നിലവിലെ പാഠ്യപദ്ധതിയിൽ ഒന്നാം ക്ലാസിൽ  അക്ഷരം പ്രത്യേകം പഠിപ്പിക്കുന്നില്ല. പുസ്തകങ്ങളിൽനിന്നു മലയാള അക്ഷരമാലയും ഒഴിവാക്കിയിരുന്നു. 

ഭാഷാ സ്നേഹികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശ പ്രകാരം കഴിഞ്ഞ അധ്യയന വർഷം മുതൽ ഒന്നും രണ്ടും ക്ലാസുകളിലെ മലയാളം പുസ്തകങ്ങളിൽ അക്ഷരമാല വീണ്ടും പ്രത്യേകമായി ചേർത്തത്. എന്നാൽ, പുതിയ പാഠ്യപദ്ധതിക്കായി തയാറാക്കിയ ചട്ടക്കൂടിന്റെ കരടിലും അക്ഷരപഠനം ആവശ്യമില്ലെന്ന സമീപമായിരുന്നു ഉണ്ടായിരുന്നത്.

കേട്ട്, സംസാരിച്ച്, എഴുതി, വായിച്ചു പഠിക്കുക എന്നതാണു ഭാഷ പഠനത്തിന്റെ ശാസ്ത്രീയരീതി എന്നതായിരുന്നു ന്യായീകരണം. തുടർന്ന്, അക്ഷരം പഠിക്കാതെ എങ്ങനെയാണ് എഴുതാനും വായിക്കാനും പഠിക്കുന്നതെന്ന ചോദ്യമുയർന്നു. അക്ഷരമാല കുട്ടികളെ പഠിപ്പിക്കണമെന്ന മന്ത്രിയുടെ നിർദേശത്തിന് കടകവിരുദ്ധമാണിതെന്നും ഭാഷാ സ്നേഹികൾ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് ചട്ടക്കൂടിൽ മാറ്റം വരുത്തിയത്.

English Summary:

Malayalam alphabet will be taught in first standard as before

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com