ADVERTISEMENT

കൊച്ചി ∙ മരടിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്നു പൊളിച്ചു നീക്കിയ ഫ്ലാറ്റിലെ അപ്പാർട്മെന്റ് ഉടമയ്ക്കു ബിൽഡർ 23.12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്. നാവികസേനയിൽ നിന്നു വിരമിച്ച ക്യാപ്റ്റൻ കെ.കെ. നായരും ഭാര്യ ഗീത നായരും ഹോളിഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സിനെതിരെ നൽകിയ ഹർജിയിലാണു കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി നിശ്ചയിച്ച 44 ലക്ഷം രൂപയ്ക്കു പുറമേയാണു നഷ്ടപരിഹാരത്തുക നൽകേണ്ടത്. ഫ്ലാറ്റ് നിർമാണ കമ്പനിയുടെ അധാർമികമായ വ്യാപാരരീതി മൂലം ഉപയോക്താവ് എന്ന നിലയിൽ വഞ്ചിക്കപ്പെട്ടതിനും മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുമാണു നഷ്ടപരിഹാരം നൽകാനുള്ള കമ്മിഷന്റെ ഉത്തരവ്. മരടിൽ പൊളിച്ചു നീക്കിയ എച്ച്2ഒ ഫ്ലാറ്റിലാണ് പരാതിക്കാരൻ അപ്പാർട്മെന്റ് വാങ്ങിയിരുന്നത്. 

English Summary:

23.12 lakh compensation to the owner of the demolished flat in Marad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com