സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം: രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്
Mail This Article
×
കൊച്ചി ∙ സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്തു. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിൻ നൽകിയ പരാതിയിയെത്തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
ഇതോടെ കേന്ദ്രമന്ത്രിക്കെതിരെ ഇതേവിഷയത്തിൽ രണ്ടു കേസുകളായി. എറണാകുളം സൈബർസെൽ എസ്ഐയുടെ പരാതിയിലും കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ. ആദ്യ കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ്, രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച ശേഷം സൈബർ പൊലീസ് നൽകേണ്ട റിപ്പോർട്ടിനായി കാക്കുകയാണ്.
English Summary:
Case against Rajeev Chandrasekhar on hate propaganda through social media
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.