ADVERTISEMENT

ആലപ്പുഴ∙ എല്ലാ ഗ്രാമീണഭവനങ്ങളിലും 2024ന് അകം ശുദ്ധജല കണക്‌ഷൻ ലക്ഷ്യമിടുന്ന ജലജീവൻ മിഷന്റെ സംസ്ഥാനത്തെ പ്രവർത്തനം സാമ്പത്തികപ്രതിസന്ധിയിൽ. പദ്ധതി നടത്തിപ്പിനുള്ള ഈ വർഷത്തെ സർക്കാർ വിഹിതം ലഭിക്കാൻ ഏറെ വൈകിയതും കരാറുകാരുടെ 1467 ബില്ലുകളിലായി 1397.17 കോടി രൂപ പാസാക്കാതെ കെട്ടിക്കിടക്കുന്നതുമാണ് പ്രതിസന്ധിക്കു കാരണം. 

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ 50% വീതം വിഹിതമിട്ടാണു പദ്ധതി നടപ്പാക്കുന്നത്. ഈ സാമ്പത്തികവർഷം കേന്ദ്രത്തിന്റെ 335 കോടിയും സംസ്ഥാന സർക്കാരിന്റെ 327 കോടിയും ചേർത്ത് 662 കോടി രൂപയാണ് ആദ്യ ഗഡുവായി നിശ്ചയിച്ചത്. കേന്ദ്രത്തിന്റെ ആദ്യഗഡു നേരത്തേ കിട്ടിയെങ്കിലും സംസ്ഥാനസർക്കാരിന്റെ വിഹിതത്തിലെ ആദ്യ ഗഡു ലഭിച്ചത് രണ്ടു ദിവസം മുൻപ് മാത്രമാണ്.  

കേന്ദ്രസർക്കാരിന്റെ രണ്ടാംഗഡു ഉടനെ ലഭിച്ചാൽ മാത്രമേ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരമാവൂ.

കേരളം 30–ാമത്

എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല കണക‍്ഷൻ എന്ന ലക്ഷ്യത്തോടെ 2020ൽ തുടങ്ങിയതാണു ജലജീവൻ മിഷൻ. സംസ്ഥാനത്ത് ഇന്നലെ വരെ നൽകിയത്  35.82 ലക്ഷം കണക്‌ഷനാണ്. പദ്ധതി പ്രകാരം 2024 മാർച്ചിനകം 34.10 ലക്ഷം വീടുകൾക്കു കൂടി കണക‍്ഷൻ നൽകാനുണ്ട്. പദ്ധതി നടത്തിപ്പിൽ കേരളം നിലവിൽ 30–ാം സ്ഥാനത്താണ്.

English Summary:

Jal Jeevan Mission Crisis in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com