ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ വന്നു പോയതിനു പിന്നാലെ ‘കേരളീയം’ വേദിയിലെ കൂറ്റൻ ബോർഡിലെ അക്ഷരങ്ങളുടെ നിറം കറുപ്പിൽനിന്നു ചുവപ്പിലേക്കു മാറി. ഫൈൻ ആർട്സ് കോളജിൽ നടക്കുന്ന ‘നമ്മളെങ്ങനെ നമ്മളായി’ എന്ന പ്രദർശനത്തിന്റെ തീം ബോർഡാണ് രാത്രിയിൽ നിറം മാറിയത്. 30 അടി നീളവും 12 അടി വീതിയുമുള്ള ബോർഡ് വെളുപ്പു പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളിലാണ് ആദ്യം തയാറാക്കിയത്. വ്യാഴാഴ്ച വൈകിട്ട് 5 ന് മുഖ്യമന്ത്രി ഈ വേദി സന്ദർശിച്ചിരുന്നു. തുടർന്നാണ് അക്ഷരങ്ങളുടെ നിറം ചുവപ്പായി മാറ്റിയത്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപ് കറുത്ത അക്ഷരങ്ങളിലുള്ള ബോർഡ്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുൻപ് കറുത്ത അക്ഷരങ്ങളിലുള്ള ബോർഡ്.

ഇന്നലെ രാവിലെ എത്തിയ കോളജിലെ ജീവനക്കാരാണ് നിറവ്യത്യാസം ആദ്യം കണ്ടത്. ‘മുകളിൽനിന്നുള്ള നിർദേശത്തെ തുടർന്നു മാറ്റി’ എന്നാണു മറുപടി കിട്ടിയത്. ‘കോൺടെക്ച്വൽ കോസ്മോളജീസ്’ എന്ന പേരിലുള്ള പ്രദർശനത്തിൽ പെയിന്റിങ്ങുകളും മറ്റു കലാവിന്യാസങ്ങളുമാണുള്ളത്. ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ അനുഷ്ക രാജേന്ദ്രൻ, പ്രേംജിത് ആചാരി, എസ്.എൻ.സുജിത് എന്നിവരാണ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ 43 പേരുടെ സൃഷ്ടികൾ ക്യുറേറ്റ് ചെയ്തിരിക്കുന്നത്. 

സന്ദർശനശേഷം സ്ഥാപിച്ച ചുവപ്പ് അക്ഷരങ്ങളുള്ള ബോർഡ്
സന്ദർശനശേഷം സ്ഥാപിച്ച ചുവപ്പ് അക്ഷരങ്ങളുള്ള ബോർഡ്

മുഖ്യമന്ത്രിക്കെതിരായി വിവിധ പ്രതിഷേധങ്ങൾ ആളിക്കത്തിയ കാലത്ത് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത മാസ്ക്, കറുത്ത ഷർട്ട് എന്നിവ അണിയുന്നതിന് അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നു.

English Summary:

Black color words in keraleeyam board turns red after chief minister Pinarayi Vijayan visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com