ADVERTISEMENT

തിരുവനന്തപുരം ∙ ഇടതുമുന്നണി യോഗം ഇന്നു 3ന് എകെജി സെന്ററിൽ നടക്കും. ഇതിനു മുന്നോടിയായി രാവിലെ 10ന് സിപിഎം സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്തും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. 

വെള്ളം, വൈദ്യുതി ചാർജുകളും  റജിസ്ട്രേഷൻ ഫീസും ഭൂമി, വാഹന നികുതിയുമെല്ലാം വർധിപ്പിച്ചതിനു പിന്നാലെ അവശ്യ സാധന വിലയും  ഉയർത്തിയാൽ  നവകേരള സദസ്സിനു തിരിച്ചടിയാകുമോ എന്ന ആശങ്ക മുന്നണിക്കുണ്ട്. മുന്നണിയിലെ ധാരണ അനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്നു കേരള കോൺഗ്രസ്(ബി) ആവശ്യപ്പെട്ടതും യോഗം പരിഗണിച്ചേക്കും. 

ഒരു എംഎൽഎ മാത്രമുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വർഷ കാലാവധി വരുന്ന 20ന് പൂർത്തിയാകുന്നതിനാൽ 18ന് ആരംഭിക്കുന്ന  നവകേരള സദസ്സിനു മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം. നിലവിലുള്ള മന്ത്രിമാരുടെ ചിത്രമടക്കം ഉൾപ്പെടുത്തി നവകേരള സദസ്സിന്റെ പോസ്റ്ററുകളും ബോർഡുകളും തയാറാക്കിക്കഴിഞ്ഞു.ഈ സാഹചര്യത്തിൽ ഡിസംബർ 24ന് സദസ്സു പൂർത്തിയായി കഴിഞ്ഞ ശേഷമാകും പുനഃസംഘടന നടക്കുക.

English Summary:

CPM Secretariat and LDF meeting today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com