ADVERTISEMENT

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ ഭാര്യ സാലി (റീന– 45) ആണു മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. സാലിയുടെ മകൾ ലിബ്നയും (12) സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. 

സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ സാലി രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. തൊലി മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. അണുബാധയെ തുടർന്ന് ഇന്നലെ രാത്രി 9.50നായിരുന്നു മരണം.

സാലിയുടെ മക്കളായ പ്രവീണും (24) രാഹുലും (21) സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിലാണ്. 

സ്ഫോടനത്തിൽ പരുക്കേറ്റ് 17 പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 9 പേർ ഐസിയുവിലാണ്.

English Summary:

Kalamassery blast: death toll raises to five

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com