നാണുപക്ഷ യോഗത്തെ തള്ളി ജെഡിഎസ് കേരള നേതൃത്വം
Mail This Article
×
തിരുവനന്തപുരം∙ ജനതാദൾ–എസിലെ (ജെഡിഎസ്) എച്ച്.ഡി. ദേവെഗൗഡ വിരുദ്ധ ചേരിയിൽ നിൽക്കുന്നവരുടെ ദേശീയ നിർവാഹകസമിതി യോഗം വിളിച്ചുചേർക്കാനുള്ള മുതിർന്ന നേതാവ് സി.കെ.നാണുവിന്റെ നീക്കത്തെ സംസ്ഥാന നേതൃത്വം തള്ളി. സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിരാകരിച്ച് തലസ്ഥാനത്ത് നാളെ ചേരുന്ന യോഗവുമായി മുന്നോട്ടുപോകാൻ നാണു വിഭാഗം തീരുമാനിച്ചു. ഇതോടെ ജെഡിഎസ് കേരള ഘടകം പിളർപ്പിനെ നേരിടുന്നു.
ബിജെപിയുമായി ഗൗഡ സ്ഥാപിച്ച സഖ്യത്തെ എതിർക്കുന്നവരുടെ ദേശീയതലത്തിലുള്ള ശക്തിസമാഹരണത്തിനാണ് ഏക ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ നാണു മുൻകൈ എടുത്തത്. എന്നാൽ ബിജെപി സഖ്യത്തെ എതിർക്കുന്ന സ്വന്തം സംസ്ഥാന ഘടകത്തിന്റെ പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
English Summary:
JDS Kerala leadership rejects CK Nanu group meeting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.