ADVERTISEMENT

തിരുവനന്തപുരം ∙ ജനകീയ പ്രതിഷേധത്തിനും മാധ്യമവാർത്തകൾക്കുമൊടുവിൽ, കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് 41 കോടി രൂപ സബ്സിഡി കുടിശികയിൽ 33.6 കോടി അനുവദിച്ചു. ധനവകുപ്പിൽനിന്നു കുടുംബശ്രീക്കാണ് തുക അനുവദിച്ചത്. ഇനി കുടുംബശ്രീ ജില്ലാ മിഷനുകൾ വഴി ഹോട്ടൽ നടത്തിപ്പുകാരായ കുടുംബശ്രീ സംഘങ്ങളുടെ കണക്കുകൾ പരിശോധിച്ചു തുക വിതരണം ചെയ്യണം. ഡിസംബർ മുതൽ ഓഗസ്റ്റ് വരെയുള്ള തുകയാണു വിതരണം ചെയ്യാനുള്ളത്. 

മലപ്പുറത്തുനിന്നുള്ള 144 ഹോട്ടലുകളുടെ നടത്തിപ്പുകാരും ജീവനക്കാരും കുടുംബശ്രീ ജനകീയ ഹോട്ടൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്നു. ‘ഊട്ടിയ ചോറിനു നന്ദി കാട്ടണം’ എന്ന തലക്കെട്ടോടെ ‘മനോരമ’ മുഖപ്രസംഗം എഴുതുകയും ചെയ്തു. 

ജനകീയ ഹോട്ടലുകൾക്കായി ഇതുവരെ 164.71 കോടി രൂപ അനുവദിച്ചതായി മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘മലപ്പുറം ജില്ലയിലെ സമരത്തിനു പിന്നിൽ ആരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

English Summary:

Thirty three crores alloted for kudumbashree janakeeya hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com