അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്ഫോടനത്തില്‍ മരണം ആറായി
Mail This Article
×
കൊച്ചി ∙ കളമശേരി ബോംബ് സ്ഫോടനത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ (24) ആണ് ഇന്നലെ രാത്രി 10.40നു സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.
പ്രവീണിന്റെ അമ്മ സാലി (റീന–45), സഹോദരി ലിബ്ന (12) എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇതോടെ ഈ കുടുംബത്തിലെ മരണം മൂന്നായി. കഴിഞ്ഞ ശനിയാഴ്ചയാണു റീന മരിച്ചത്. ലിബ്ന സംഭവദിവസം തന്നെ മരിച്ചിരുന്നു.
പ്രദീപന്റെ മറ്റൊരു മകൻ രാഹുലും പരുക്കേറ്റു ചികിത്സയിലാണ്. സ്ഫോടനത്തിൽ പരുക്കേറ്റ് 16 പേരാണ് ഇനി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 8 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
English Summary:
Death toll rises to six in Kalamassery blast
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.