ADVERTISEMENT

കൊച്ചി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണൻ പിന്മാറി. വന്ദനയുടെ രക്ഷിതാക്കളെ സംസ്ഥാന പൊലീസ് മേധാവി നേരിട്ടു കണ്ടു സംസാരിച്ച് പരാതി പരിഹരിക്കാൻ നടപടിയെടുക്കാനും ഇതിന്റെ റിപ്പോർട്ട് നൽകാനും നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

സംസ്ഥാന പൊലീസ് മേധാവി മാതാപിതാക്കളുമായി സംസാരിച്ചുവെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ഒട്ടേറെ തവണ സമയം ചോദിച്ചതിലുള്ള അതൃപ്തി പ്രകടിപ്പിച്ചാണു കോടതി പിൻമാറിയത്. ഇത്തരത്തിലല്ല കോടതിയുടെ നിർദേശത്തോട് പ്രതികരിക്കേണ്ടതെന്ന് കോടതി പറഞ്ഞു. റിപ്പോർട്ട് നൽകാൻ വീണ്ടും സമയം തേടിയതാണ് അതൃപ്തിക്ക് ഇടയാക്കിയത്. ഹർജി ഓരോ തവണ പരിഗണിക്കുമ്പോഴും വന്ദനയുടെ മാതാപിതാക്കൾ ഹാജരായിരുന്നു.

കേസ് 30ന് പരിഗണിക്കും

കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച കേസ് 30നു പരിഗണിക്കും. പ്രതി സന്ദീപിന്റെ റിമാൻഡ് കാലാവധി തീരുന്നതിനെ തുടർന്നാണു കോടതിയിൽ ഹാജരാക്കുന്നത്.  കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു  വന്ദനയുടെ മാതാപിതാക്കൾ  കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ കുറ്റപത്രം വായിക്കുന്നതു കോടതി  വിലക്കിയിട്ടുണ്ട്. 

English Summary:

Justice PV Kunhikrishnan recused himself from Dr. Vandana Das case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com