യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിവാദം അന്വേഷിക്കാൻ കെപിസിസി സമിതി
Mail This Article
×
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി ഉപസമിതിയെ നിശ്ചയിച്ചു. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ ടി.സിദ്ദീഖ്, എം.ലിജു, ഡീൻ കുര്യാക്കോസ് എന്നിവരാണ് അംഗങ്ങൾ.
ഇങ്ങനെയൊരു വിവാദമുണ്ടാകുമ്പോൾ അന്വേഷിക്കേണ്ടതു പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര സംഭവമാണിത്. കൃത്രിമം കാണിച്ചെങ്കിൽ ഉത്തരവാദികളെ കണ്ടെത്തും, നടപടിയെടുക്കും – അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
English Summary:
KPCC committee to investigate Youth Congress election controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.