ADVERTISEMENT

കളമശേരി ∙ കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു ഇരുണ്ട ചരിത്രമാണുള്ളത്. 1990 ലെ ദേശീയ സയൻസ് കോൺഗ്രസ് നടത്തുന്നതിനു നിർമിച്ച ഓഡിറ്റോറിയം പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ് ഉദ്ഘാടനത്തിനു വരുന്നതിനു മുൻപേ ഇടിഞ്ഞുവീണത് വലിയ വിവാദമായിരുന്നു. 

ഏറെക്കാലം അതേ നിലയിൽ കിടന്ന ഓഡിറ്റോറിയം വർഷങ്ങൾക്കുശേഷം കുസാറ്റ് പുതുക്കിപ്പണിയുകയായിരുന്നു. തുറന്ന ഓഡിറ്റോറിയം എന്നാണു പറയുന്നതെങ്കിലും മേൽക്കൂര ഷീറ്റ് മേഞ്ഞിട്ടുണ്ട്. വശങ്ങളിൽ കൈവരി നിർമിച്ചിട്ടുമുണ്ട്. കുസാറ്റിന്റെ കലോത്സവങ്ങളെല്ലാം ഇവിടെയാണു നടക്കുന്നത്.

English Summary:

CUSAT Auditorium collapsed before VP Singh reached in 1990

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com