ADVERTISEMENT

കൊച്ചി ∙ ഒരു സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നു കരകയറുന്നതിനു മുൻപ് കളമശേരിയിൽ വീണ്ടുമുണ്ടായ ദുരന്തം പരിസരവാസികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 6 പേർ മരിച്ച ഒക്ടോബർ 29ലെ സ്ഫോടനത്തിൽ പരുക്കേറ്റവരിൽ പലരും തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെ ഇപ്പോഴും ചികിത്സയിലാണ്. ഈ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണു തിരക്കിന്റെ രൂപത്തിൽ വീണ്ടും 4 പേരുടെ ജീവനെടുക്കുന്നത്.

അപകട വിവരമറിഞ്ഞ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ കർമനിരതരായി അടിയന്തര ഘട്ടത്തെ നേരിട്ടു. ഇതിനിടയിലാണു 4 യുവാക്കളുടെ മരണവിവരം എത്തിയത്. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണമായി പിന്നീട്. വിവരം അറിഞ്ഞ് ബന്ധുക്കളും കുസാറ്റ് വിദ്യാർഥികളും ആശുപത്രി പരിസരത്തും സർവകലാശാല പരിസരത്തും തടിച്ചുകൂടി. ആശങ്കയും ഉത്കണ്ഠയുമായി സമീപ ജില്ലകളിൽ നിന്നുപോലും ജനങ്ങൾ കളമശേരിയിലേക്ക് ഓടിയെത്തി.

English Summary:

Tragedy again in Kalamasery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com