ADVERTISEMENT

കോഴഞ്ചേരി ∙ ഒന്നര വർഷം മുൻപു ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെ 8.55ന് ആയിരുന്നു സംഭവം. രണ്ടു ജീവനക്കാർ ഈ സമയം പ്ലാന്റിനു സമീപമുണ്ടായിരുന്നെങ്കിലും ആർക്കും അപായമില്ല. 1300 ലീറ്റർ പെർ മിനിറ്റ് (എൽപിഎം) ശേഷിയുള്ള പ്ലാന്റാണു ജില്ലാ ആശുപത്രിയിലുള്ളത്. ഇതിൽ 1000 ലീറ്റർ ശേഷിയുള്ള എയർ ടാങ്കാണു വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.ടാങ്കിന്റെ മുകൾഭാഗം തെറിച്ചു കെട്ടിടത്തിന്റെ ഷീറ്റ് മേൽക്കൂര തകർത്തു പുറത്താണു കിടന്നത്.

ബാക്കി ഭാഗം ചെറിയ കഷണങ്ങളായി ചിന്നിച്ചിതറി തെറിക്കുകയായിരുന്നു. ഇതിന്റെ കഷണങ്ങൾ തെറിച്ചു പ്ലാന്റിലെ മറ്റ് ഉപകരണങ്ങൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. സമീപത്തെ ജനറേറ്റർ മുറി, അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പിൻവശം എന്നിവിടങ്ങളിലെ ചില്ലുകളും ജനാലകളും പൊട്ടിയിട്ടുണ്ട്. എയർ ടാങ്കിലേക്കുള്ള ഓക്സിജന്റെ അളവു നിയന്ത്രിക്കുന്ന വാൽവിനുണ്ടായ തകരാറാണു കാരണമെന്നാണു പ്രാഥമിക നിഗമനം. രാവിലെ ബയോ മെഡിക്കൽ വിഭാഗത്തിലെ ജീവനക്കാരി പ്ലാന്റിലെത്തി പരിശോധിച്ചു മടങ്ങിയതിനു പിന്നാലെയാണു സംഭവം. 

English Summary:

Oxygen plant exploded in Kozhencherry district hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com