ADVERTISEMENT

കൊച്ചി ∙ ദുരന്തത്തിനു മിനിറ്റുകൾ മുൻപ് കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു മുന്നിലൂടെ പോയപ്പോഴുണ്ടായ ആശങ്ക സത്യമായതിന്റെ നടുക്കത്തിലാണു ഹാബിറ്റാറ്റിലെ സീനിയർ കൺസൽറ്റന്റ് ടി.പി.മധുസൂദനൻ. മുൻപു പലതവണ ഗെസ്റ്റ് അധ്യാപകനായി കുസാറ്റിലെത്തിയപ്പോഴും ഈ ഓഡിറ്റോറിയത്തിന്റെ നിർമാണ വൈകല്യങ്ങൾ ശ്രദ്ധയിൽപെട്ടെന്നും അവ പലരുമായും പങ്കുവച്ചെന്നും മധുസൂദനൻ പറയുന്നു. 

‘ഏതൊരു കവാടവും കടന്നയുടൻ ചവിട്ടുപടികൾ പാടില്ലെന്നതു കെട്ടിടനിർമാണത്തിന്റെ ബാലപാഠമാണ്. വിശാലമായ ഒരു ലാൻഡിങ് കഴിഞ്ഞ ശേഷം ആവശ്യത്തിനു ചെരിവു നൽകി വേണം പടികൾ നിർമിക്കേണ്ടത്. ഈ നിയമം കുസാറ്റിലെ ഓഡിറ്റോറിയത്തിൽ പാലിച്ചിട്ടില്ല. ഹാബിറ്റാറ്റിലെ ജി.ശങ്കറിനെയും മറ്റു ചില സുഹൃത്തുക്കളെയും അപകടത്തലേന്നു വിളിച്ചപ്പോൾ ഈ നിർമിതിയെ ‘മരണക്കിണർ’ എന്നു വിശേഷിപ്പിച്ചിരുന്നു. 

പിറ്റേന്ന് അപകടം നടക്കുന്നതിന് അൽപസമയം മുൻപ് കുസാറ്റിന്റെ ഗെസ്റ്റ് ഹൗസിൽനിന്ന് ഓഡിറ്റോറിയത്തിനു മുന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്കു പോയി. കാറിൽ കടന്നുപോയപ്പോൾ ഓഡിറ്റോറിയത്തിനു മുന്നിലെ കൂട്ടം കണ്ടു ശരിക്കും പേടിയായി’ – മധുസൂദനൻ പറഞ്ഞു.

English Summary:

Cusat's Auditorium Defective Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com