ബില്ലുകൾ മാറുന്നില്ല:ജപ്തി ഭീഷണിയെന്ന് ഗവ. കരാറുകാർ
Mail This Article
×
തിരുവനന്തപുരം ∙ ട്രഷറി നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാർ പണികളുടെ ബില്ലുകൾ ബാങ്കുകളിൽ ഡിസ്കൗണ്ട് ചെയ്യാനുള്ള ധനവകുപ്പിന്റെ ഒക്ടോബർ 21 ലെ ഉത്തരവ് നടപ്പായിട്ടില്ലെന്നു കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
കരാറുകാർ ഒന്നരമാസമായി തദ്ദേശ സ്വയംഭരണ ഓഫിസുകളിലും ബാങ്കുകളിലും കയറിയിറങ്ങുന്നു. പലരും ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണിയിലുമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ സാമ്പത്തിക വർഷം ഇനി ഫണ്ടൊന്നും ലഭിക്കില്ലെന്ന് വ്യക്തമായതോടെ കരാറുകാർ ആശങ്കയിലാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
English Summary:
Government Contractors against Kerala Government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.