ADVERTISEMENT

തിരുവല്ല ∙ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ട നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അവിവാഹിതയായ മാതാവ് അറസ്റ്റിൽ. പത്തനംതിട്ട മേലേവെട്ടിപ്രം നിരവേൽ നീതുവിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് നീതു പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു ചുമത്രയിലെ താമസസ്ഥലത്ത് പ്രസവിച്ചത്. ശിശുവിന്റേത് ശ്വാസകോശത്തിൽ വെള്ളം കയറിയുള്ള മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

തൃശൂർ സ്വദേശിയായ കാമുകന്റേതാണ് കുട്ടിയെന്നു യുവതി നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. പ്രസവത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

English Summary:

Mother arrested in newborn baby murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com