ADVERTISEMENT

ന്യൂഡൽഹി ∙ ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം. ശിവശങ്കറിന് പോണ്ടിച്ചേരി ജിപ്മെറിൽ വൈദ്യ പരിശോധന നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. കേരളത്തിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ വിശ്വസിക്കാവുന്നതല്ലെന്നു ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഇ.ഡി സുപ്രീം കോടതിയിൽ വാദിച്ചു. ജാമ്യം നീട്ടി നൽകണമെങ്കിൽ പരിശോധന കൂടിയേ തീരുവെന്നായിരുന്നു ഇഡിയുടെ നിലപാട്.

ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിക്കണമെന്ന അപേക്ഷ ശിവശങ്കർ നൽകിയിട്ടില്ല. എന്നിട്ടും ഇളവു ലഭിക്കുകയാണെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് പറഞ്ഞു. ജാമ്യാപേക്ഷയിൽ വാദം നടത്താൻ തയാറാണെന്നു ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇടക്കാല ഉത്തരവു മാത്രമാണു നിലവിലുള്ളതെന്നും ശിവശങ്കർ ആദ്യം കീഴടങ്ങുകയാണു വേണ്ടതെന്നുമായിരുന്നു ഇഡിയുടെ വാദം.

ശിവശങ്കറിനു നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എഎസ്ജി ചൂണ്ടിക്കാട്ടി. ജാമ്യം നീട്ടി നൽകണമെങ്കിൽ മധുര എയിംസിൽ പരിശോധന നടത്തട്ടെയെന്നും പറഞ്ഞു. എന്നാൽ മധുര എയിംസ് പൂർണമായി പ്രവർത്തന സജ്ജമായിട്ടില്ലെന്നു ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞതോടെയാണു പോണ്ടിച്ചേരി ജിപ്മെറിൽ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. ജാമ്യാപേക്ഷ ജനുവരി രണ്ടാമത്തെ ആഴ്ച വീണ്ടും പരിഗണിക്കും.

English Summary:

Supreme court allows M Sivasankar to undergo medical examination at Jipmer, puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com