ADVERTISEMENT

തിരുവനന്തപുരം ∙ തനിക്കെതിരെ സംസ്ഥാനത്തു നടക്കുന്ന പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസത്തെ അനിഷ്ട സംഭവങ്ങളും സംബന്ധിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു റിപ്പോർട്ട് നൽകും. എല്ലാ മാസവും രാഷ്ട്രപതിക്കു നൽകുന്ന റിപ്പോർട്ടിൽ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ചു പരാമർശിക്കുന്ന ഭാഗത്തായിരിക്കും ഇതു വിശദീകരിക്കുക.

രാഷ്ട്രപതിക്കു ഗവർണർമാർ നൽകുന്ന റിപ്പോർട്ടിന്റെ പകർപ്പ് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർക്കും ലഭിക്കും. തന്റെ സുരക്ഷയ്ക്കായി തൽക്കാലം കേന്ദ്രസേനയെ നിയോഗിക്കേണ്ടതില്ല എന്ന നിലപാടാണു ഡൽഹിയിലേക്കു പോകുന്നതിനു മുൻപു നടന്ന ചർച്ചകളിൽ ഗവർണർ സ്വീകരിച്ചത്.   അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലപാടു മാറ്റാനും സാധ്യതയുണ്ട്.

English Summary:

Governor will report to President on protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com