ഗവർണർക്കെതിരെ നടന്നത് ആക്രമണം, കല്ലെറിയാൻ ഗൂഢാലോചന, കേരളത്തിൽ കൃത്യമായ സുരക്ഷയില്ല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ
Mail This Article
തിരുവനന്തപുരം ∙ ഗവർണർക്കെതിരെ പ്രതിഷേധത്തിന്റെ പേരിൽ നടന്നത് ആക്രമണമാണെന്നും കല്ലെറിയാൻ ഗൂഢാലോചന നടന്നിരുന്നുവെന്നും സുരക്ഷയിലുണ്ടായത് അതിഗുരുതരമായ വീഴ്ചയാണെന്നും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും തൊട്ടുതാഴെ സെഡ് പ്ലസ് സുരക്ഷയുള്ള ഗവർണർക്ക് കേരളത്തിൽ കൃത്യമായ സുരക്ഷ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടെന്നാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണെന്നും കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.
ഗവർണറുടെ വാഹനം തടഞ്ഞുനിർത്തി ചില്ലിലും ബോണറ്റിലും അടിച്ചത് സുരക്ഷാ വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. ഒരിടത്ത് വച്ച് കല്ലെറിയാൻ ഗൂഢാലോചന നടന്നു. വാഹനവ്യൂഹത്തിന്റെ (കാർകേഡ്) അടുത്തേക്കു പോലും ആരും കടന്നുവരാൻ പാടില്ലെന്നതാണ് സുരക്ഷാ പ്രോട്ടോക്കോളിൽ വ്യക്തമാക്കുന്നത്.