കോവിഡ് കേസുകളിൽ 89.5% കേരളത്തിൽ
Mail This Article
×
തിരുവനന്തപുരം ∙ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളിൽ 89.5% കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്നലെ രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ കോവിഡ് പോസിറ്റീവായി തുടരുന്നവർ 1701 ആണ്. ഇതിൽ 1523 പേർ കേരളത്തിലാണ്.
കേരളത്തിൽ കോവിഡ് പരിശോധന കൂടുതലായതിനാലാണ് കേസുകളുടെ എണ്ണം കൂടിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 199 കേസുകളാണ് പുതിയതായി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും തീവ്രമായ ലക്ഷണങ്ങളില്ലാത്തതും വിശ്രമം കൊണ്ടു തന്നെ മാറുന്നതുമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഒമിക്രോൺ ജെഎൻ1 വകഭേദത്തിന്റെ സാംപിൾ ജനിതകശ്രേണി പരിശോധനയ്ക്കയയ്ക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
English Summary:
89.5% of covid cases in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.