ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ 1.31 കോടി രൂപ അനുവദിച്ചു. തീർഥാടകരുടെ തിരക്ക് കൂടിയതോടെ സന്നിധാനത്ത് ശുചീകരണത്തിന്റെ താളം തെറ്റിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. ശുചീകരണ നടപടികൾ വേഗത്തിലാക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കിൽ വിശുദ്ധി സേനാ അംഗങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 1000 വിശുദ്ധി സേനാംഗങ്ങൾ നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 

വീപ്പകളിൽ ശേഖരിക്കുന്ന മാലിന്യം മാത്രമാണ് ഇപ്പോൾ കൃത്യമായി ഇൻസിനറേറ്ററിൽ എത്തിക്കുന്നത്. തീർഥാടക സംഘങ്ങൾ പലയിടങ്ങളിലായി നിലയുറപ്പിക്കുന്നതിനാൽ മാലിന്യം തൂത്തുവാരി കളയുന്നതിലും പരിമിതി നേരിടുകയാണ്. 

English Summary:

Kerala Government allots One Crore for Cleaning at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com