ADVERTISEMENT

ശബരിമല ∙ മണ്ഡലപൂജയ്ക്കു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും വലിയ തിരക്ക്. പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിന്നു തീർഥാടകർ വലഞ്ഞു. ഇന്നലെ വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു.

ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. ഇതിനു പുറമേ പമ്പയിൽ തടഞ്ഞു നിർത്തിയവർ, വഴികളിൽ  വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവർ തുടങ്ങി എല്ലാവരും ഇന്നലെ പുലർച്ചെ ദർശനത്തിനെത്തി. കൂടാതെ ഇന്നലെ ബുക്ക് ചെയ്തവരും വന്നു. ഇതാണു തിരക്ക് ക്രമാതീതമായി വർധിക്കാൻ കാരണം.

പടി കയറാനുള്ള തിരക്ക് ഇന്നലെ വൈകിട്ട് അപ്പാച്ചിമേട് മുകൾഭാഗം വരെയുണ്ടായിരുന്നു. അപ്പാച്ചിമേട് മുതൽ പമ്പ വരെ കുത്തനെയുള്ള ഇറക്കമായതിനാൽ അവിടെ ആരെയും ക്യു നിർത്തുന്നില്ല. പകരം പമ്പയിലാണ് തടയുന്നത്.

ഇന്നലെ രാവിലെ 10.30 വരെ എരുമേലിയിൽ വാഹനങ്ങൾ നിയന്ത്രിച്ചാണു കടത്തി വിട്ടത്. എന്നാൽ പത്തനംതിട്ട, ളാഹ, പ്ലാപ്പള്ളി റൂട്ടിൽ ഇന്നലെ പകൽ വാഹനങ്ങൾ തടഞ്ഞില്ല. നാളെ മുതൽ 25 വരെ വെർച്വൽക്യു ബുക്കിങ് 80,000 മുകളിലാണ്. മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന 26നും മണ്ഡല പൂജ 27നും ആണ്. ഇൗ ദിവസങ്ങളിൽ ബുക്കിങ് കുറവാണ്.

English Summary:

Huge crowd at Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com