ADVERTISEMENT

കൊച്ചി ∙ മലയാള ചലച്ചിത്രഗാനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഴവിൽ മ്യൂസിക് പുരസ്കാരം സംഗീതസംവിധായകൻ ജെറി അമൽദേവിനു സമ്മാനിച്ചു. ഗോൾഡൻ വോയ്സ് പുരസ്കാരം കെ.എസ്.ചിത്രയ്ക്കും സുജാത മോഹനും സമ്മാനിച്ചു. സോങ് ഓഫ് ദി ഇയർ പുരസ്കാരം ആർഡിഎക്സ് സിനിമയിലെ ‘നീല നിലവേ...’ എന്ന പാട്ടിനാണ്. 

ഇതിഹാസ ഗായിക വാണി ജയറാമിനോടുള്ള ആദരസൂചകമായി അവരുടെ അനശ്വര ഗാനങ്ങളുമായി കെ.എസ്.ചിത്ര വേദിയിലെത്തി. ചലച്ചിത്രഗാനരംഗത്തെ എല്ലാ തലമുറയിലെയും ഗായകർ അരങ്ങിലെത്തിയ സംഗീതവിരുന്നിൽ തെന്നിന്ത്യൻ ഗായകൻ ശങ്കർ മഹാദേവനായിരുന്നു വിശിഷ്ടാതിഥി. ശ്രീകുമാരൻ തമ്പി, ജെറി അമൽദേവ്, എം.ജി.ശ്രീകുമാർ, ശരത് ഉൾപ്പെടെ വൻനിര അണിനിരന്ന പുരസ്കാരവേദിയിൽ ഗായകൻ കാർത്തിക്കും ശബ്ദംകൊണ്ടു മായാജാലം തീർത്തു. കണ്ണും കാതും നിറച്ച സംഗീതരാവ് വിജയ് യേശുദാസ്, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, ഹരീഷ്‌ ശിവരാമകൃഷ്ണൻ, ജോബ് കുര്യൻ, റിമി ടോമി, മൃദുല വാരിയർ, നിത്യ മാമൻ, കപിൽ കപിലൻ തുടങ്ങിയവരുടെ ആലാപനം കൊണ്ടും സമ്പന്നമായി. 

മലയാളത്തിലെ ഏറ്റവും വലിയ സംഗീതപുരസ്കാരമായ ‘മഴവിൽ മ്യൂസിക് അവാർഡ്സ് 2023’ മഴവിൽ മനോരമ ചാനലിൽ നാളെയും 24നും രാത്രി 7 മുതൽ സംപ്രേഷണം ചെയ്യും. പോപ്പീസ് ബേബി കെയറും സഹ്യാദ്രി ബയോ ലാബ്സും (അമൃത് വേണി) ആണ് പ്രധാന പ്രായോജകർ. 

English Summary:

Mazhavil music award to Jerry Amaldev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com