ADVERTISEMENT

കൊച്ചി ∙ കടലാസിൽ വാക്കുകൾ കൊണ്ടും തിരശീലയിൽ ഫ്രെയിമുകൾ കൊണ്ടും സംഗീതമെഴുതിയ എംടിക്കുള്ള നവതിവന്ദന വേദിയിൽ ആദ്യമുണർന്നതും സംഗീതം. എം.ടി.വാസുദേവൻ നായർ എഴുതിയതോ സംവിധാനം ചെയ്തതോ ആയ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീത ഗവേഷകൻ രവി മേനോൻ അവതരിപ്പിച്ച ‘ഗാനാഞ്ജലി’യോടെ ആയിരുന്നു കലാ അവതരണങ്ങളുടെ തുടക്കം. ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയുമാണു ഗാനങ്ങൾ ആലപിച്ചത്.

എംടി ആദ്യമായി രചന നിർവഹിച്ച ‘മുറപ്പെണ്ണ്’ എന്ന സിനിമയിലെ ‘കരയുന്നോ പുഴ ചിരിക്കുന്നോ...’ എന്ന ഗാനത്തോടെയാണു ഗാനാഞ്ജലി ആരംഭിച്ചത്. സംഗീതപ്രേമികൾ പല കാലങ്ങളിലായി നെഞ്ചോടു ചേർത്ത ഒരുപിടി ഗാനങ്ങൾ വേദിയെ പിടിച്ചിരുത്തിയ ഒരു മണിക്കൂറായിരുന്നു പിന്നീട്. 

‘കേരളവർമ പഴശ്ശിരാജ’ സിനിമയിലെ ‘ആദിയുഷഃസന്ധ്യ പൂത്തതിവിടെ’ എന്ന ഗാനത്തോടെ ആയിരുന്നു എംടിക്കുള്ള ഗാനങ്ങളിലൂടെ ആദരം പരിപാടിയുടെ ശുഭപര്യവസാനം.

English Summary:

M.T. Kalam Navathi Vandanam Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com