ADVERTISEMENT

വർക്കല ∙ ശിവഗിരി തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്കു കാവി വസ്ത്രം വേണ്ട, മഞ്ഞ വസ്ത്രം മതിയെന്നു ശ്രീനാരായണ ഗുരു നിഷ്കർഷിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാവി ഒരു മതവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നതിനാലാണ് തീർഥാടകർക്കു മഞ്ഞ വസ്ത്രം മതിയെന്ന് അദ്ദേഹം നിശ്ചയിച്ചത്. പട്ടുവസ്ത്രം വേണ്ടെന്നു പറഞ്ഞതിലൂടെ ആഡംബരം ഒഴിവാക്കാനും നിർദേശിച്ചു. ഗുരു നിരാകരിച്ചവയെ തിരിച്ചുകൊണ്ടുവരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർ ഗുരുവിന്റെ സന്ദേശം മനസ്സിലാക്കണമെന്നും 91–ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു. 

ദൈവദശകം സംസ്ഥാന ഗാനമാക്കണം: സ്വാമി സച്ചിദാനന്ദ

ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശകം’ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കണമെന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യമന്ത്രി വേദിയിലിരിക്കെ ആവശ്യപ്പെട്ടു. ആധുനിക കേരളത്തെ വാർത്തെടുത്തത് ഗുരുവാണ്. അദ്ദേഹത്തിന്റെ സമകാലികനായ മനോന്മണീയം സുന്ദരംപിള്ള എഴുതിയ ഗാനമാണ് തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമെന്നും പറഞ്ഞു.

English Summary:

Chief Minister Pinarayi Vijayan inaugurates sivagiri pilgrimage conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com