ADVERTISEMENT

തിരുവനന്തപുരം ∙ പുതുവർഷ യാത്രകൾക്കൊരുങ്ങുന്നവർ‌ ഇന്നു തന്നെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുക. ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകൾ തുറക്കില്ല. കെഎസ്ആർടിസി, സപ്ലൈകോ പമ്പുകൾ തുറക്കും.

പമ്പുകൾക്കു നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തടയണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ‌ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സാണു സമരം പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട്‌, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ യാത്രാ ഫ്യൂവൽസ് ഔട്‌ലെറ്റുകളിൽ പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാമെന്നു കെഎസ്ആർടിസി അറിയിച്ചു. 

English Summary:

Pump strike from 8.00 pm tonight to 6.00 am tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com